കിടങ്ങൂര്‍ പി.കെ.വി വനിതാ ലൈബ്രറിയില്‍ വി.എസ് അനുസ്മരണവും രോഗീ പരിചരണ സ്‌നേഹ സാന്ത്വനവും നടത്തി. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മരണാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സിലംഗം CK ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. N S ഗോപാല കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡോ സിജി വര്‍ഗീസ് ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ലോക് പഞ്ചായത്തംഗങ്ങളായ അശോക് കുമാര്‍ പൂതമന, പ്രൊഫ മേഴ്‌സി ജയിംസ്, പഞ്ചായത്തംഗങ്ങളായ സുരേഷ്, കുഞ്ഞുമോള്‍ ടോമി, സാഹിതീ സഖ്യം പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ് , KJ ജോണ്‍ കോയിക്കല്‍, തോമസ് മാളിയേക്കല്‍, പ്രൊഫ മെല്‍ബി ജേക്കബ്, ജയകൃഷ്ണന്‍ VS, ഷീലാറാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments