68 -ാമത് കോട്ടയം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് KP സതീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ഒളിമ്പ്യന്‍ KJ മനോജ് ലാല്‍ മുഖ്യാതിഥിയായിരുന്നു.
വൈസ് ചെയര്‍പേഴ്‌സന്‍ ബിജി ജോജോ പതാക ഉയര്‍ത്തി. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ഡോ. തങ്കച്ചന്‍ മാത്യു, നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ആന്റോ ജോസ് , VC പ്രിന്‍സ് , ജോസ് ചീരാംകുഴി , ലീന സണ്ണി, ജിമ്മി ജോസഫ് , ജോസിന്‍ ബിനോ , അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ മിനിമോള്‍ മാത്യു, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മായാ ദേവി , VC പ്രിന്‍സ്, VC അലക്‌സ്, പ്രൊഫ പ്രവീണ്‍ തര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂള്‍ , കോളേജ് ,ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 500 ഓളം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 14 വയസ്സില്‍ താഴെ ,16 വയസ്സില്‍ താഴെ, 18 വയസ്സില്‍ താഴെ, 20 വയസ്സില്‍ താഴെയുള്ള വിഭാഗങ്ങളിലുള്ള ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ആണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പാലാ അല്‍ഫോന്‍സാ അത്‌ലേറ്റിക് അക്കാദമി ഓവറോള്‍ ജേതാക്കളായിരുന്നു. ദ്രോണാചാര്യ കെ.പി തോമസ് മാഷ് അക്കാദമി രണ്ടാം സ്ഥാനവും, സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടിയിരുന്നു. രാവിലെ നടക്കുന്ന വാക്കിങ് മത്സരത്തോടെയാണ് തുടക്കമായത്.
0 Comments