Breaking...

9/recent/ticker-posts

Header Ads Widget

അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു



അതിരമ്പുഴയില്‍ അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. അതിരമ്പുഴ  മെഡിക്കല്‍ കോളേജ് റോഡില്‍ ഓട്ടോ സ്റ്റാന്റിനു സമീപം പാതയോരത്താണ് അപകടാവസ്ഥയില്‍ കെട്ടിടം നിന്നിരുന്നത്. കെട്ടിടം ഏത് നിമിഷവും റോഡിലേക്ക് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 


അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടം പൊളിച്ചു നീക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും അധികൃതര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു.  ആള്‍താമസം ഇല്ലാത്ത കാലപ്പഴക്കം ചെന്ന വീടിന്റെ ഒരു ഭാഗമാണ് വെള്ളിയാഴ്ച ഉണ്ടായ കാറ്റിലും മഴയിലും ഇടിഞ്ഞുവീണത്. ഈ സമയം ഇവിടെ ഓട്ടോറിക്ഷകളോ മറ്റു വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍  വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.

Post a Comment

0 Comments