ജനവാസ കേന്ദ്രത്തില്‍ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തില്‍ ജനകീയ സമിതിയുടെ പ്രതിഷേധം. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ ശ്രീകണ്ഠമംഗലം കുട്ടിമുക്ക് ഭാഗത്ത് ജനവാസ മേഖലയില്‍ മാലിന്യ സംഭരണ കേന്ദ്രം (എം സി എഫ് ) നിര്‍മ്മിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചത്. ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ആട്ടുകാരന്‍ കവലയില്‍ നിന്നും കുറ്റിയേല്‍ കവലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
എംസിഎഫ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗ്രാമസഭയിലോ ജനകീയ കൂട്ടായ്മയിലെ ഇതുവരെയും യാതൊരു ചര്‍ച്ചയും നടത്തിയില്ലന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.ജൂണ്‍ അഞ്ചിന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നപ്പോഴാണ് പരിസരവാസികള്‍ പോലും അറിയുന്നതും തുടര്‍ന്ന് പ്രതിഷേധത്തി ന് ഇടയാക്കിയതും. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും മാലിന്യ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഈ കേന്ദ്രത്തിന്റെ 500- മീറ്റര്‍ ചുറ്റളവില്‍ 1500 -ഓളം വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ടന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.അതിരമ്പുഴ പഞ്ചായത്തിന്റെ 20 ,21. 22 വാര്‍ഡുകളും നീണ്ടൂര്‍ പഞ്ചായത്തിന്റെ 8 ,9 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. 3000-ത്തില്‍ പരം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഈ പ്രദേശത്ത് എംസിഎഫ് സ്ഥാപിക്കുന്നത് സമീപവാസികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആക്ഷേപം.
എംസിഎഫ് ജനവാസ കേന്ദ്രമല്ലാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്നും, ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടര്‍ മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്. സമരസമിതി നേതാക്കളായ ജോര്‍ജ് ജോസഫ്,കെ.എന്‍. സഹദേവന്‍,കെ.എം. ജേക്കബ് , പി.ഡി.പൊന്നപ്പന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
0 Comments