Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പന്തറ കല്ലറ റോഡിലേക്ക് മാവ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.



കുറുപ്പന്തറ കല്ലറ റോഡിലേക്ക് മാവ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കുര്യന്‍ പറമ്പില്‍ മാത്തന്റെ വീടിനോട് ചേര്‍ന്ന് നിന്ന മാവാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ഇതു വഴിയുള്ള  ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. 

 2 മണിയോടെ ഉണ്ടായ അതിഭയങ്കരമായ കാറ്റാണ് നാശം വിതച്ചത്. കാരക്കാട്ടില്‍ ഹരിദാസിന്റെ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുറുപ്പന്തറ കല്ലറ റൂട്ടില്‍ മേമുറി, മാന്‍വട്ടം ഭാഗത്ത് നിരവധി മരങ്ങളാണ് റോഡിലേക്ക് മറിഞ്ഞുവീഞ്ഞിരിക്കുന്നത്. കുര്.യന്‍പറമ്പില്‍ മാത്തന്റെ വീട്ടിലെ ഗോഡൗണില്‍ ഉണ്ടായിരുന്ന ഓട് കളിമണ്‍ പാത്രങ്ങള്‍ തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റി.

Post a Comment

0 Comments