ചത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. അയര്‍ക്കുന്നം ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാത്തുക്കുട്ടി ഞായര്‍ കുളം, ഡാന്റീസ് കൂനാനിക്കല്‍, ജോസ് കുടകശേരി, ജിജോ വരിക്ക മുണ്ട, ജോര്‍ജ് കുട്ടി പുറ്റത്താങ്കല്‍, ബെന്നി വടക്കേടം, ബെറ്റി റോയി, ജോയി ഇലഞ്ഞിക്കല്‍, ആലി മാത്യു, ബിജു ചക്കാല, റെനി വള്ളികുന്നേല്‍, സണ്ണി മാന്തറ, അമല്‍ ചാമക്കാല,രാജു കുഴിവേലി, ജോസ് കൊറ്റം, ജയിംസ് പാമ്പാടി, ബെന്നി ഇളങ്കാവില്‍, ബിനോയി കാരിമല, ഫിലിപ്പ് തകടിയേല്‍ , ബാബു മീനടം, അശോക് മോസസ്, ജോസ് താഴത്ത് കുന്നേല്‍, ജിജി എരുത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments