Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ മേഖലാ മാര്‍ച്ചും ധര്‍ണയും



കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ മേഖലാ മാര്‍ച്ചും ധര്‍ണയും പാലായില്‍ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ പോരാടുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, എല്ലാ ജീവനക്കാര്‍ക്കും ഒപിഎസ് പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക,  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മേഖലാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.  

പാലാ കെ.എം. മാണി മെമ്മോറിയല്‍ താലൂക്ക് ആശുപത്രിക്കു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സബ് ട്രഷറി ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ബോബി പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷാജിമോന്‍ ജോര്‍ജ്, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് റ്റി ഷാജി, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. പ്രശാന്ത് സോണി, വൈസ് പ്രസിഡന്റ് ഡോ. കെ.ബിജു  കെ.ജി.ഒ.എ. ജില്ലാ വനിതാ കണ്‍വീനര്‍ ഡോ. സീനിയ അനുരാഗ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments