Breaking...

9/recent/ticker-posts

Header Ads Widget

കൈക്കൂലി വാങ്ങിയ നഗരസഭാ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.



കൈക്കൂലി വാങ്ങിയ നഗരസഭാ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ഈരാറ്റുപേട്ട നഗരസഭയിലെ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറായ ജയേഷിനെയാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. കെട്ടിട നിര്‍മാണ അനുമതിക്കായി 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ നഗരസഭാ ഓവര്‍സിയര്‍ ജയേഷിനെ കോട്ടയത്തു നിന്നുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. 

ഇയാള്‍  കെട്ടിട നിര്‍മാണ പെര്‍മിറ്റിനായി ഒരു  വ്യക്തിയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക ജയേഷന്റെ സുഹൃത്തായ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവരം പരാതിക്കാരന്‍ കോട്ടയം വിജിലന്‍സ് വിഭാഗത്തെ അറിയിച്ചു. വിജിലന്‍സ് സംഘം എത്തി ജയേഷിനെ  പിടികൂടുകയായിരുന്നു. വിജിലന്‍സ് എസ്.പി ആര്‍. ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി പി.വി. മനോജ് കുമാര്‍, സി.ഐ. മനു വി. നായര്‍, എ.എസ്.ഐമാരായ അനില്‍കുമാര്‍, അരുണ്‍ ചന്ദ്, രജീഷ് കുമാര്‍, രാജേഷ് കെ.പി, ജോഷി എന്നിവരുള്‍പ്പെട്ട സംഘമാണ് ജയേഷിനെ പിടികൂടിയത്.

Post a Comment

0 Comments