ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിറയും നിറപുത്തരിയും മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ രാമന്‍ സത്യനാരായണന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നെല്‍ക്കതിര്‍ ഗജരാജന്‍ ചിറയ്ക്കല്‍ നീലകണ്ഠന്റെ പുറത്തേറ്റി ക്ഷേത്രത്തിന് ചുറ്റും പ്രദിക്ഷണം വച്ചു.
തുടര്‍ന്ന് മേല്‍ശാന്തി രാമന്‍ സത്യനാരായണന്റെ കാര്‍മ്മികത്വത്തില്‍ പൂജിച്ച കറ്റകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. പാലക്കാട് നിന്നാണ് നെല്‍ക്കറ്റകള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്.ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഭിലാഷ് എസ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവന്‍, പ്രസിഡന്റ് പി.കെ. രാജന്‍, വൈസ് പ്രസിഡന്റ് ഭുവനേന്ദ്രന്‍ കെ.എന്‍, മറ്റ് ഉപദേശക സമിതി അംഗങ്ങള്‍,ദേവസ്വം ജീവനക്കാരായ മഹേഷ്, സുധീഷ്, അശോകന്‍,സായി കൃഷ്ണ, എന്നിവരും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
0 Comments