Breaking...

9/recent/ticker-posts

Header Ads Widget

പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് കുത്തേറ്റു



ഈരാറ്റുപേട്ടയില്‍ കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട മന്തക്കുന്ന് പുത്തന്‍പുരയില്‍ അഫ്‌സല്‍ ഹക്കീമിനെ പിടിക്കാനെത്തിയ CPO ശ്രീജേഷിനാണ്  കുത്തേറ്റത്. കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന ഇയാള്‍ വീട്ടിലുണ്ടെന്നറിഞ്ഞാണ് പോലീസെത്തിയത്. 

വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപെടാന്‍ ശ്രമിച്ച ഇയാള്‍ കറിക്കത്തി കൊണ്ടാണ് ശ്രീജേഷിനെ കുത്തിയത്. കഴുത്തിന് പരിക്കേറ്റ ശ്രീജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പോലീസുദ്യോഗസ്ഥനെ അക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്തു.

Post a Comment

0 Comments