Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണ്ണ കൂടാരത്തിന്റെയും, മാതൃകാ പ്രീ - പ്രൈമറി സ്‌കൂളിന്റെയും ഉദ്ഘാടനം



മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍  സ്റ്റാര്‍സ് വര്‍ണ്ണ കൂടാരത്തിന്റെയും, മാതൃകാ പ്രീ - പ്രൈമറി സ്‌കൂളിന്റെയും ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ  നിര്‍വഹിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന വര്‍ണ്ണ കൂടാരം സ്‌കൂളിന്റെ ഐശ്വര്യമാണെന്നും എംഎല്‍എ പറഞ്ഞു.
 116 വര്‍ഷങ്ങള്‍ പിന്നിടുന്ന മാഞ്ഞൂര്‍ എല്‍.പി സ്‌കൂളിനെ സംരക്ഷിക്കുവാനും നിലനിര്‍ത്തിക്കൊണ്ട് പോകുവാനും ഓരോരുത്തരും പരിശ്രമിക്കേണ്ടതായിട്ടുണ്ടെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.  കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് വര്‍ണ്ണ കൂടാരം പദ്ധതിക്കുള്ളത്.  കേരള പൊതു  വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ അഭിയാന്‍  സ്റ്റാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ണ്ണ കൂടാരവും, മാതൃക പ്രീ പ്രൈമറി സ്‌കൂളും കുട്ടികള്‍ക്കായി ഒരുക്കിയത്. സമ്മേളനത്തില്‍  മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍  അധ്യക്ഷത വഹിച്ചു. കോട്ടയം ഡി.പി.സി, എസ്.എസ്.കെ കെ.ജെ. പ്രസാദ് വിശദീകരണം നടത്തി. വര്‍ണ്ണ കൂടാര ശില്പി ബിനീഷ് പുരുഷോത്തമനെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,  ജോസ് പുത്തന്‍കാല  ആദരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാല, ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍മാരായ  ആന്‍സി മാത്യു, ലൂക്കോസ് മാക്കില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ്‌നി തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചാക്കോ മത്തായി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലിമ്മ ജോളി, കുറവിലങ്ങാട് എഇഓ  ജയചന്ദ്രന്‍ പിള്ള, ഡിപിഓ,എസ്എസ്‌കെ ഡോക്ടര്‍ അനിത എസ് , കുറവിലങ്ങാട് ബിപിസി സതീഷ് ജോസഫ്, മെമ്പര്‍മാരായ ആന്‍സി സിബി, സുനു ജോര്‍ജ്, ബിനോ സക്കറിയാസ്, സാലി മോള്‍ ജോസഫ്, പ്രീ പ്രൈമറി അധ്യാപക ലേഖ എ.ആര്‍,. സ്‌കൂള്‍ പ്രഥമ അധ്യാപിക ജൂബി ജേക്കബ് , പിടിഎ പ്രതിനിധി മനു കെ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അവതരിപ്പിച്ച കലാസന്ധ്യയും നടന്നു.

Post a Comment

0 Comments