ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ചേര്‍പ്പുങ്കല്‍ പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവാ ഫെറോന പള്ളി വികാരി ഫാ. മാത്യു തെക്കേല്‍ ചെയ്തു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില്‍ മലയാളി സന്യാസിനികളെ തുറുങ്കിലടച്ചതെന്ന് ഫാദര്‍ മാത്യു തെക്കേല്‍ പറഞ്ഞു. അദ്ധ്യക്ഷപ്രസംഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജെ കോലടി അധ്യക്ഷനായിരുന്നു. ക്രൈസ്തവ മിഷണറി പ്രവര്‍ത്തനത്തെ മതപരിവര്‍ത്തനമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്ന് ബാബു മുളക്കത്തറ പറഞ്ഞു. അസി. വികാരിമാരായ ഫാ ., അജിത്ത് പരിയാരത്ത്, ഫാ മാര്‍ട്ടിന്‍ കല്ലറക്കല്‍ , ഫാ. ജോസഫ് മൂക്കന്‍തോട്ടം , ഫാ എബി തകിടിയേല്‍ , ജോസ്‌മോന്‍ മുണ്ടക്കല്‍, ഷിബു മറ്റപ്പള്ളി , ജോയി തെങ്ങുംതോട്ടത്തില്‍ , സിജി വടാത്തുരുത്തേല്‍, പി.ജെ മേരിക്കുട്ടി , സി.ആനി മരിയ, സി. ബെറ്റി എ.ഒ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments