അയര്‍ക്കുന്നം സെന്റ്‌റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണം ഉദ്ഘാടനവും മെരിറ്റ് ഡേ ഉദ്ഘാടനവും വിവിധ ക്ലബകളുടെ ഉദ്ഘാടനവും ജോസ് കെ മണി എം.പി നിര്‍വഹിച്ചു. പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ ആന്റണി കിഴക്കേവീട്ടില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് പുതുമന , ജോസഫ് ചാമക്കാല, ജിജി നാഗമറ്റം , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈരാജ് , സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷൈനി , പിടിഎ പ്രസിഡന്റ് ബിനോയി ഇടയാലി പത്മകുമാര്‍ മേവട, ഹരി മുരളി, ഡോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments