Breaking...

9/recent/ticker-posts

Header Ads Widget

ഫുഡ് സ്‌കേപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചു



കാണക്കാരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  അഗ്രികള്‍ച്ചറല്‍ വിഭാഗം വിദ്യാര്‍ഥികളും സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് ഫുഡ് സ്‌കേപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചു. അലങ്കാര സസ്യങ്ങളോടൊപ്പം ഭക്ഷ്യയോഗ്യമായ സസ്യങ്ങളും കൃഷി ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ്  അംബിക സുകുമാരന്‍ നിര്‍വ്വഹിച്ചു.  വീടുകളിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബന്ദി, വാടാമുല്ല, നിത്യകല്യാണി തുടങ്ങിയ അലങ്കാര പുഷ്പ സസ്യങ്ങളും ചീര, കൂര്‍ക്ക, പയര്‍, പൊന്നാങ്കണ്ണി ചീര തുടങ്ങിയ പച്ചക്കറികളും നട്ടുപിടിപ്പിച്ചു. കാണക്കാരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി മോള്‍ വര്‍ഗീസ്, അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബേബി ഹരി, വാര്‍ഡ് മെമ്പര്‍ വി.ജി അനില്‍കുമാര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ രജിത എ ആര്‍, സ്റ്റാഫ് സെക്രട്ടറി സജേഷ് പി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments