മീനച്ചില്‍ ഇടയാറ്റ് സ്വയംഭൂ ഗണപതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള വനദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികദിന കലശം നടന്നു. ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു ഹിമാലയന്‍ യാത്രയെപ്പറ്റി പുസ്തകരചന നടത്തിയ സാഹിത്യകാരന്‍ ചന്ദ്രഹാസിന് ലിപി സരസ്വതി പുരസ്‌കാരം MLA സമര്‍പ്പിച്ചു. ഭാരതത്തിന്റെ ആത്മസത്ത അറിയാനുള്ള യഥാര്‍ത്ഥ യാത്രയാണ് ഹിമാലയ തീര്‍ത്ഥാടനമെന്ന് മാണി സി. കാപ്പന്‍ എം.എല്‍. പുണ്യമായ ഹിമാലയ യാത്രയുടെ അനുഭൂതി സ്വയം ഏറ്റുവാങ്ങുകയും അത് മറ്റുള്ളവരിലേക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്നുകൊടുക്കുകയും ചെയ്ത
ചന്ദ്രഹാസിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് MLA പറഞ്ഞുമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ പാലാ ചന്ദ്രഹാസിന് മംഗളപത്രം വായിച്ച് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന്‍ കെ.ബി. പ്രസന്നകുമാര്‍, റ്റി.എന്‍. രാജന്‍ ജന്മഭൂമി, കൊണ്ടൂപ്പറമ്പില്‍ കുടുംബയോഗം രക്ഷാധികാരി പ്രസാദ് കൊണ്ടൂപ്പറമ്പില്‍, അഡ്വ. എസ്. ജയസൂര്യന്‍, കെ.എ. ഗോപിനാഥ്, കെ.സി. മണികണ്ഠന്‍ നായര്‍, ജലജാമണി പി.കെ. എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
0 Comments