Breaking...

9/recent/ticker-posts

Header Ads Widget

IT ഉപകരണങ്ങളുടെ വിതരണോദ്ഘാടനം



കിടങ്ങൂര്‍ NSS ഹയര്‍സെക്കന്റി സ്‌കൂളില്‍ IT ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍എ നിര്‍വഹിച്ചു.  മോന്‍സ് ജോസഫ് MLAയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും  സ്‌കൂളിന് അനുവദിച്ച ഐടി ഉപകരണങ്ങളുടെ വിതരണോദ്ഘാടനമാണ് നടന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ പി. ബിന്ദു സ്വാഗതമാശംസിച്ചു. PTAപ്രസിഡന്റും പാമ്പാടി ബ്ലോക്ക്  പഞ്ചായത്തംഗവുമായ അശോക് കുമാര്‍ പൂതമന അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക്  പഞ്ചായത്തംഗം
ഡോ. മേഴ്സി ജോണ്‍, കിടങ്ങൂര്‍ പഞ്ചായത്തംഗം  പി. ജി സുരേഷ്, PTA വൈസ് പ്രസിഡന്റ്  പി. ബി സജി, ഹെഡ്മാസ്റ്റര്‍ബിജുകുമാര്‍ ആര്‍ എന്നിവര്‍പ്രസംഗിച്ചു.



Post a Comment

0 Comments