Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് M നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും



ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരതയാണെന്നും കന്യാസ്ത്രീകള വിട്ടയയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്നും കേരള കോണ്‍ഗ്രസ് (എം) .  കോട്ടയത്ത് കേരള കോണ്‍ഗ്രസ് M നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.  ചത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുവാന്‍ കൂട്ടാക്കുന്നില്ല എന്ന് യോഗം ആരോപിച്ചു. ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സിറിയക്ക് ചാഴികാടന്‍, സഖറിയാസ് കുതിരവേലി, ലാലിച്ചന്‍ കുന്നിപറമ്പില്‍, ജോജി കുറത്തിയാടന്‍, ജോസ് ഇടവഴിക്കല്‍, ജോസഫ് ചാമക്കാല, ബ്രൈറ്റ് വട്ട നിരപ്പേല്‍, ഡിനു ചാക്കോ, എ.എം.മാത്യു., ഐസക് പ്ലാപ്പള്ളി, വി ജി.എം തോമസ്, മാലേത്ത് പ്രതാപചന്ദ്രന്‍ , സാജന്‍ തൊടുക, ബൈജു കൊല്ലം പമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments