Breaking...

9/recent/ticker-posts

Header Ads Widget

ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ്  കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി നടത്തി. ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ സ്റ്റെഫി തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെപ്പറ്റൈറ്റിസ് രോഗത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെ കുറിച്ചും ഡോക്ടര്‍ സ്റ്റെഫി സംസാരിച്ചു. നഴ്‌സിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ റോള്‍പ്ലേ അവതരിപ്പിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ് വി എം , നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസിന , സിസ്റ്റര്‍ സ്റ്റാര്‍ലി,  കൂടല്ലൂര്‍ സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജി കെ കെ, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.



Post a Comment

0 Comments