Breaking...

9/recent/ticker-posts

Header Ads Widget

മഹിളാ സാഹസ് യാത്രയ്ക്ക് കുറവിലങ്ങാട്ട് സ്വീകരണം



ആരോഗ്യമേഖലയുടെ പരിപൂര്‍ണ്ണതകര്‍ച്ചയാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും  ആരോഗ്യമന്ത്രിയുടെ രാജിയാണ് കേരള ജനത ആവശ്യപ്പെടുന്നതെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്‌റ് അഡ്വ. ജെബി മേത്തര്‍ പറഞ്ഞു.  മയക്കുമരുന്ന് ഉപയോഗിക്കുന്ന മകന്റെ കൈ കൊണ്ട് പെറ്റമ്മ പോലും വധിക്കപ്പെടുന്ന ഈ കാലഘട്ടത്തിന് അറുതി വരുത്താന്‍ മഹിളാകോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് പറഞ്ഞു. മഹിളാ സാഹസ് യാത്രയുടെ കുറവിലങ്ങാട് മണ്ഡലത്തിലെ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തര്‍. മണ്ഡലം പ്രസിഡന്റ് സിസിലി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. 

കെ.പി.സി.സി. അംഗം അഡ്വ. റ്റി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ സന്ദേശം നല്‍കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയമ്മ ബാബു. ജില്ലാപ്രസിഡന്റ് ബെറ്റി ടോജോ, ബ്ലോക്ക് പ്രസിഡന്റ് ശ്രീലേഖാ മണിലാല്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജോയിസ് അലക്സ്, ലതിക സാജു, ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പിള്ളി, മണ്ഡലം പ്രസിഡന്റ് ബിജു മൂലങ്കുഴ, ബേബി തൊണ്ടാംകുഴി, എം. എം ജോസഫ്, അഡ്വ. ജിന്‍സണ്‍ ചെറുമല, ഉഷ എസ്. കുമാര്‍, സില്‍ബി പ്രകാശ്, സുനിലകുമാരി, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments