Breaking...

9/recent/ticker-posts

Header Ads Widget

ഓക്‌സിജന്‍ കോണ്‍സന്റെറ്ററുകള്‍ നല്‍കി



മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാര്‍ കുടുംബ ആരോഗ്യകേന്ദ്രത്തിന് ഓക്‌സിജന്‍ കോണ്‍സന്റെറ്ററുകള്‍ നല്‍കി ബ്ലോക്ക് മെമ്പര്‍ ഷിബു പൂവേലി. ബ്‌ളോക്ക് മെമ്പറുടെ 2025 - 2026 പദ്ധതിയില്‍പ്പെടുത്തി 3 ലക്ഷം രൂപാ മുടക്കിയാണ് 5 ഓക്‌സിജന്‍ കോണ്‍സന്റെറ്റര്‍ കിഴപറയാര്‍ കുടുംബ ആരോഗ്യകേന്ദ്രത്തിന് നല്‍കിയത്. കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ളാലം ബ്‌ളോക്ക് മെമ്പര്‍ ഷിബു പൂവേലി അദ്ധ്യക്ഷനായിരുന്നു.  മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജന്‍ തൊടുക മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളി പ്‌ളാക്കല്‍ ,ഡോ :ജോസ് ലി ഡാനിയേല്‍ ,സാജോ പൂവത്താനി , നളിനി ശ്രീധരന്‍ ,ബിജു ടി.ബി , ബിന്ദു ശശികുമാര്‍ ,ജയശ്രീ സന്തോഷ് ,വിന്‍സന്റ് കണ്ടത്തില്‍ , രാജന്‍ കൊല്ലമ്പറമ്പില്‍ ,പ്രേംജിത് ഏര്‍ത്തയില്‍ , ബിജു സി.ബി , സണ്ണി വെട്ടം , ജിനു വാട്ടപ്പളളി, എബിന്‍ വാട്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments