നികുതി വെട്ടിച്ചു കടത്തിയ വെള്ളി ആഭരണങ്ങള്‍ പിടികൂടി. രേഖകള്‍ ഒന്നുമില്ലാതെ അന്തര്‍ സംസ്ഥാന ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷത്തിലധികം രൂപയുടെ വെള്ളി ആഭരണങ്ങളാണ് കുറവിലങ്ങാട്ട് വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. തമിഴ്‌നാട് സേലം സ്വദേശിയായ കേശവന്‍ (40) എന്നയാളെ എക്‌സൈസ് സംഘം പിടികൂടി ജി എസ് ടി വകുപ്പിന് കൈമാറി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന ബസുകളില്‍ മദ്യവും മയക്കുമരുന്നും കടത്തിക്കൊണ്ട് വരുന്ന സംഘങ്ങളെ പിടി കൂടന്നന്നതിനായാണ് പരിശോധന നടത്തിയത്. രാവിലെ ഏഴ് മണിയോടെ എം.സി റോഡില്‍ കോഴാ മിനി സിവില്‍ സ്റ്റേഷന്റെ മുന്‍ഭാഗം കേന്ദ്രീകരിച്ച് കുറവിലങ്ങാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജിന്റെ നേത്യത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് നാല് ചാക്കുകളിലായി കടത്തിക്കൊണ്ടുവന്ന വെള്ളി ആഭരണങ്ങള്‍ പിടിച്ചെടുത്തത്. ബാംഗളുരുവില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ദീര്‍ഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസില്‍ നിന്നുമാണ് വെള്ളി ആഭരണങ്ങള്‍ പിടികൂടിയത്.
0 Comments