ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന കാരുണ്യപ്രവര്‍ത്തിയാണെന്ന് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ സംഭവാനകളിലൂടെ രണ്ടേകാല്‍ കോടി രൂപയും ഒന്നരയേക്കര്‍ സ്ഥലവും സ്നേഹദീപത്തിന് കണ്ടെത്തുവാന്‍ സാധിച്ചത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കലിന്റെ അക്ഷീണപ്രവര്‍ത്തനത്തിന്റെയും നിസ്വാര്‍ത്ഥസേവനത്തിന്റെയും പ്രതിഫലനമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള അമ്പതാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. യോഗത്തില്‍ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പൂവരണി തിരുഹൃദയമഠം സ്നേഹദീപത്തിനു സൗജന്യമായി നല്കിയ ആറ് സെന്റ് സ്ഥലത്താണ് സ്നേഹദീപം പദ്ധതിയിലെ മീനച്ചില്‍ പഞ്ചായത്തിലെ ആദ്യസ്നേഹവീട് നിര്‍മ്മിച്ചത്. ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫാണ് അമ്പതാം സ്നേഹവീട് നിര്‍മ്മിക്കുന്നതിന് നാലുലക്ഷം രൂപ സ്നേഹദീപം മീനച്ചിലിന് നല്കിയത്. യോഗത്തില്‍ പൂവരണി തിരുഹൃദയ പള്ളി വികാരി റവ.ഫാ. ജോസ് മഠത്തിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, തിരുഹൃദയ സന്യാസസമൂഹം പ്രൊവിന്‍ഷ്യാല്‍ സി. മെര്‍ലിന്‍ എസ്.എച്ച്., സി. ലിസ്ബത്ത് എസ്.എച്ച്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, മദര്‍ സുപ്പീരിയര്‍ സി. റോസ് സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനം, എന്‍.എന്‍.എസ്. കരയോഗം പ്രസിഡന്റ് ശശി നെല്ലാല, എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് സാബു മുകളേല്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് കെ. രാജു കാഞ്ഞമല, ബെന്നി ഗണപതിപ്ലാക്കല്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, എം. ജോസഫ് മുത്തുമന, എ.കെ. ചന്ദ്രമോഹനന്‍, ഷൈജു വാതല്ലൂര്‍, ഷാജി വെള്ളാപ്പാട്ട്, സന്തോഷ് കാപ്പന്‍, ടോമി മാമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.
0 Comments