കളരി സമ്പ്രദായത്തിലുള്ള തിരുമ്മു ചികിത്സയിലൂടെ കഴിഞ്ഞ 34 വര്‍ഷമായി രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് ശ്രീലത അനില്‍. കടുത്തുരുത്തി CVN കളരിയില്‍ നിന്നും തിരുമ്മു ചികിത്സ അഭ്യസിച്ച ശ്രീലത ഇപ്പോള്‍ വള്ളിച്ചിറയില്‍ പുനര്‍ജനി എന്ന തിരുമ്മുചികിത്സാ കേന്ദ്രം നടത്തുകയാണ്.
പൂനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് നാച്ചുറോപ്പതിയിലെ വിദ്യാര്‍ത്ഥികളെ കേരളത്തിന്റെ തനതുചികിത്സാ രീതിയായ ചവിട്ടി തിരുമ്മല്‍ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചത് ശ്രീലതയുടെ മികവിനുള്ള അംഗീകാരമായി മാറുകയായിരുന്നു.
0 Comments