Breaking...

9/recent/ticker-posts

Header Ads Widget

മോഷണശ്രമം നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.




ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയ സംഭവത്തിലെ പ്രതിയെ മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റു ചെയ്തു. ഇലയ്ക്കാട് വരിക്കാന്തടത്തില്‍ ജോഷി എന്ന 41 കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് അകത്തുകയറുകയായിരുന്നു. 


നാലമ്പലത്തിനുള്ളില്‍ കയറിയെങ്കിലും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെത്തുവാനോ മോഷണം നടത്താനോ കഴിഞ്ഞില്ല. മോഷണശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രകോപനമുണ്ടാക്കി വര്‍ഗീയ വിദ്വേഷം വളര്‍ത്താനും ഇയാള്‍ ശ്രമിച്ചു. മോഷണശ്രമം പരാജയപ്പെട്ടതിന്റെ നിരാശയില്‍ ഇയാള്‍ നാലമ്പലത്തിന്റെ ഭാഗത്തുനിന്നും ശ്രീകോവിലിന്റെ ഭാഗത്തേക്ക് ഒരു കൊന്ത എടുത്ത് വലിച്ചെറിഞ്ഞു. പിന്നീട് ഉച്ചയോടു കൂടി ഇതേ സ്ഥലത്ത് എത്തി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്കും കൊന്ത എറിയുകയും ചെയ്തു. സ്ഥലത്ത് പ്രകോപനം ഉണ്ടാക്കി മതവികാരം വ്രണപ്പെടുത്തി എന്ന തോന്നലുണ്ടാക്കി ലഹള സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു പ്രതിക്കുണ്ടായിരുന്നത്. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ മരങ്ങാട്ടുപള്ളി പോലീസ്  പ്രതിയായ ജോഷിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി ജെഎഫ്എംസി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments