യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കിടങ്ങൂര്‍, മണര്‍കാട് ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അയര്‍ക്കുന്നം റോഡില്‍ എല്‍എല്‍എം ആശുപത്രിയ്ക്ക് സമീപം മണക്കാട്ട് ബില്‍ഡിംഗ്‌സിലാണ് കിടങ്ങൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങിയത്. ജനറല്‍ മാനേജരും എറണാകുളം സോണല്‍ ഹെഡുമായ എസ് ശക്തിവേല്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ ബ്രാഞ്ച് മാനേജര്‍ ചിത്രലേഖ യു പ്രഭു, കോട്ടയം റീജിയണല്‍ ഹെഡ് എ സെന്തില്‍ രാജ, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ബിനു, കിടങ്ങൂര്‍ വ്യാപാരി വ്യവസായി പ്രസിഡന്റ് ബിജു ജോണ്‍, കിടങ്ങൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്‍.ബി സുരേഷ് ബാബു, കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, വാര്‍ഡ് മെംബര്‍ രശ്മി സുരേഷ്, കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണര്‍കാട് പുതുപ്പള്ളി റോഡില്‍ പടിക്കപ്പറമ്പില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച മണര്‍കാട് ബ്രാഞ്ചിന്റെ ഉദ്ഘാടനും ജനറല്‍ മാനേജര്‍ എസ് ശക്തിവേല്‍ നിര്‍വഹിച്ചു. ബ്രാഞ്ച് മാനേജര്‍ നിക്കോള്‍സണ്‍ ജോണ്‍, റീജിയണല്‍ ഹെഡ് എ സെന്തില്‍ രാജ വാര്‍ഡ് മെംബര്‍ ജാക്‌സണ്‍ മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജേക്കബ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ബിസിനസ് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് 4 ശതമാനം പലിശനിരക്കില്‍ യൂണിയന്‍ ഗോള്‍ഡ് ലോണ്‍, വിദ്യഭ്യാസ വായ്പ, കുറഞ്ഞ നിരക്കിലുള്ള വാഹനവായ്പകള്‍, ആകര്‍ഷകങ്ങളായ സൗകര്യങ്ങളോട് കൂടിയ എന്‍ആര്‍ഐ അക്കൗണ്ട് സൗകര്യം, ഹോം ലോണ്‍ തുടങ്ങിയവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ ശാഖകളില്‍ നിന്നും ലഭ്യമാകും.
0 Comments