സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നടത്തി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപം സത്രം ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ ഡിപ്പോയില്‍ ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര്‍ത്തനവുംപരിശോധിച്ചത്. ഏകദേശം 13,000 ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആണ് ഏറ്റുമാനൂരിലെ ഇലക്ഷന്‍ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ പരിശോധനയാണ് നടന്നുവരുന്നത്. ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയാണ് വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തന പരിശോധന നടക്കുന്നത്. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഇലക്ഷന്‍ വിങ്ങാണ് പരിശോധനകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
0 Comments