പന്തത്തലയില്‍ മരിയസദനത്തിന്റെ തലചായ്ക്കാന്‍ ഒരിടത്തില്‍ യോഗ ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് ഉത്ഘാടനം നിര്‍വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ അധ്യക്ഷ പ്രസംഗം നടത്തി. ജോസ്മോന്‍ മുണ്ടക്കല്‍ മുഖ്യപ്രഭാഷണവും, റെവ. ഫാദര്‍ കുര്യന്‍ വരിക്കാമക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. സന്തോഷ് മരിയസദനം സ്വാഗതമാശംസിച്ചു. ബൈജു കൊല്ലംപറമ്പില്‍, ഹരീഷ് കുമാര്‍, ജെസ്സ് മാത്യു എന്നിവര്‍ സംസാരിച്ചു. മരിയസദനത്തിന്റെ തുടര്‍പദ്ധതിയായ തലചായ്യ്ക്കാന്‍ ഒരിടം 25 ഓളം പ്രായമായ ആളുകളെ പാര്‍പ്പിച്ചുകൊണ്ട് രണ്ടര വര്‍ഷമായി പന്തതലയില്‍ പ്രവര്‍ത്തിക്കുന്നു. ഓരോ വ്യക്തിക്കും കൂടുതല്‍ പരിചരണം നല്‍കുന്നതിനും മരിയ സദനത്തിലെ ആളുകളുടെ എണ്ണം കുറക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കുന്നു. ഇവരുടെ ശാരീരിക, മാനസിക ആരോഗ്യത്തിനു ഈ യോഗ ക്ലബ് ഉപകാരപ്പെടുന്നതായി കോര്‍ഡിനേറ്റര്‍ അറിയിച്ചു.
0 Comments