കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) കോടതിയുടെ ഏറ്റുമാനൂര്‍ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10.15ന് കുടുംബ കോടതി ഹാളില്‍ ജില്ലാ ജഡ്ജി പ്രസൂണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ മാസത്തിലും രണ്ടാം വ്യാഴാഴ്ചയാണ് എംഎസിടി. ക്യാമ്പ് ഏറ്റുമാനൂരില്‍ നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.സിബി വെട്ടൂര്‍ അധ്യക്ഷത വഹിക്കും. കുടുംബ കോടതി ജില്ലാ ജഡ്ജി കെ. എം. വാണി മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ. നിസ്സാം ,മുനിസിഫ് അന്നു മേരി ജോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍,നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം ,ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ മനോജ് കുമാര്‍,ട്രഷറര്‍ അഡ്വക്കേറ്റ് ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഏറ്റുമാനൂരില്‍ അഞ്ച് നിലകളിലുള്ള കോടതി സമുച്ചയം പൂര്‍ത്തിയാവുന്നതോടെ എംഎസി ടി ക്യാമ്പ് എല്ലാ ദിവസവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.സിബി വെട്ടൂര്‍, സെക്രട്ടറി കെ.ആര്‍. മനോജ് കുമാര്‍, ട്രഷറര്‍ അഡ്വക്കേറ്റ് ജയ്‌സണ്‍ ജോസഫ് , വൈസ് പ്രസിഡന്റ് ജെസിമോള്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
0 Comments