മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം 2025 ആഗസ്റ്റ് 15 ന് നടക്കും. താലൂക്ക് NSS യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരയോഗങ്ങളില്‍ നിന്നും SSLC, +2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഡിഗ്രി കോഴ്‌സുകളില്‍ എ ഗ്രേഡും റാങ്കും നേടിയവരെയും PG റാങ്ക് ജേതാക്കളെയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും പ്രതിഭാ സംഗമത്തില്‍ ആദരിക്കും.
യുവ സാഹിത്യകാരി അനഘ ജെ കോലത്ത്, വിവിധ മേഖലകളില്‍ ഡ്രോണ്‍ പരിശീലകനായ കുറിച്ചിത്താനം സ്വദേശി അശ്വിന്‍ പി നായര്‍ എന്നിവരെയും ആദരിക്കും. വെള്ളിയാഴ്ച രാവിലെ 10 ന് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം NSS കോളജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. എസ് സുജാത ഉദ്ഘാടനം ചെയ്യും. NSS യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ അധ്യക്ഷനായിരിക്കും. യൂണിയന്‍ സെക്രട്ടറി എം.എസ് രതീഷ്‌കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു Bനായര്‍, NSS ഇന്‍സ്‌പെക്ടര്‍ അഖില്‍കുമാര്‍ KA എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍, യൂണിയന്‍ സെക്രട്ടറി എം.എസ് രതീഷ് കുമാര്‍ , യൂണിയന്‍ കമ്മറ്റിയംഗം N ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments