Breaking...

9/recent/ticker-posts

Header Ads Widget

5 K നേവല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ Annual Training Campന് തുടക്കമായി.



പാലാ സെന്റ് തോമസ് കോളജില്‍ 5 K നേവല്‍ യൂണിറ്റിന്റെ  നേതൃത്വത്തില്‍ Annual Training Campന് തുടക്കമായി.  ജോസ് മാണി M P ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അദ്ധ്യക്ഷനായിരുന്നു.  ആരോഗ്യമുള്ള ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുന്നതിനും കേഡറ്റുകളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും  ഇത്തരത്തിലുള്ള ക്യാംപുകള്‍ ഏറെ ഗുണകരമാണെന്ന് ജോസ് K മാണി  എംപി അഭിപ്രായപ്പെട്ടു.  5 K നേവല്‍ യൂണിറ്റ് കമാന്റിങ് ഓഫീവര്‍ ക്യാപ്റ്റന്‍ അനില്‍ വര്‍ഗീസ് ആമുഖ സന്ദേശം നല്‍കി. എന്‍ സി സി നേവല്‍ വിംങ് എ. എന്‍. ഒ. മാരായ സബ് ലഫ്റ്റനന്റ് ഡോ. അനീഷ് സിറിയക് ഫെബി ജോസ്, സനല്‍ രാജ്, ചീഫ് പെറ്റി ഓഫീസര്‍ ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 5K യൂണിറ്റ് ചങ്ങനാശേരിയുടെ കീഴിലുള്ള 6   കോളജുകളിലേയും 15 സ്‌കൂളുകളിലെയും 500 ലധികം കേഡറ്റ്സ്സും , അധ്യാപകരും 25 ലധികം Technical staff മാണ് 10 ദിവസത്തെ ഈ ക്യാംപില്‍ പങ്കെടുക്കുന്നത്.



Post a Comment

0 Comments