Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.



പാലാ ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാഹനത്തിനടിയില്‍പ്പെട്ട ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പിക്കപ്പ് ഉയര്‍ത്തി ആശുപത്രിയിലേക്ക് മാറ്റി. 
പിക് അപ് ഓടിച്ചിരുന്ന ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി ആമീനാണ് പരിക്കേറ്റത്. രാവിലെ 10.30 ഓടെ പേട്ടയില്‍ നിന്ന് പാലായ്ക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ആമിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments