മുണ്ടാങ്കലില്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരണമടഞ്ഞ അന്ന മോളുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. മൃതദേഹം ശനിയാഴ്ച പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 9ന് അന്നമോള്‍ പഠിച്ച പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പൊതു ദര്‍ശനം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കും. ഒരു മണിക്കൂറോളം ഇവിടെ പൊതു ദര്‍ശനം ഉണ്ടായിരിക്കും. 11 മുതല്‍ പ്രവിത്താനം പള്ളി ഹാളിലും പൊതുദര്‍ശനത്തിന് ശേഷമായിരിക്കുംസംസ്‌കാരം. ഉച്ചയ്ക്ക് 12 നു പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ ആണ് സംസ്‌കാരം.
0 Comments