Breaking...

9/recent/ticker-posts

Header Ads Widget

സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നടത്തുന്ന ഡിജിറ്റല്‍ എജ്യുക്കേഷന്‍ പരിപാടി



ന്യൂറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ക്ക് ഐ.ടി.തൊഴില്‍ പരിശീലനം നല്‍കുന്ന ഇന്‍ക്ലൂസിവ് പദ്ധതിയുടെ ഭാഗമായി സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നടത്തുന്ന ഡിജിറ്റല്‍ എജ്യുക്കേഷന്‍ പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നടന്നു.  എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍  ഏറ്റുമാനൂര്‍ അതിരമ്പുഴ അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍  പ്രൊവിന്‍ഷ്യല്‍ സി. മേരി ജെയ്‌സലി അധ്യക്ഷയായിരുന്നു. കേരള സംസ്ഥാന ഡിസബിലിറ്റി കമ്മിഷണര്‍ ഡോ. പി റ്റി ബാബുരാജ് സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍  ഐ.ടി. സ്‌കില്ലിങ്ങ് പ്രോജെക്ട് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഓണാഘോഷ പരിപാടികള്‍  ഉദ്ഘാടനം ചെയ്തു. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രശാന്തി, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി തോമസ്, ഗ്രാമ പഞ്ചായത്തംഗം സിനി ജോര്‍ജ്, എക്‌സപ്ഷണല്‍ ലേണിംഗ് ട്രെയിനിങ് മാനേജര്‍ ജിന്‍സണ്‍ ഏലിയാസ്, ഇന്ക്ലൂസിസ് മാനവ ശേഷി മാനേജര്‍ സെലിന്‍ പോള്‍, മുരളി വെങ്ങാത്ത്, ഫാ. ജെറിന്‍ കാവനാട്ട്, റ്റി.ഡി.മാത്യു, മേഴ്സി മാണി എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments