Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍



ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. എം.ജി സര്‍വ്വകലാശാലയ്ക്ക് സമീപത്ത് നിന്നുമാണ് സംസ്ഥാന തൊഴിലാളിയുടെ പക്കല്‍ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പി യുടെ  ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗര്‍ പോലീസും ചേര്‍ന്നാണ് ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) നെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളും സഹോദരനും ചേര്‍ന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്.യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ പെട്രോള്‍ പമ്പിലെ തൊഴിലാളിയാണ് ദുശ്മന്ത്. നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് കഞ്ചാവ് എത്തിച്ചത്.30,000 രൂപയ്ക്ക് കഞ്ചാവ് വില്‍ക്കാനായി സുഹൃത്തിനെ കാത്തു നില്‍ക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പിടിയിലായത്.



Post a Comment

0 Comments