കുറവിലങ്ങാട് തോട്ടുവയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 7 മണിയോടെ, പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറവിലങ്ങാട് പോലീസ് മേല്‍ നടപടിസ്വീകരിച്ചു.
0 Comments