ഉമ്മന്‍ ചാണ്ടി പഠന ഗവേഷണകേന്ദ്രം കുറവിലങ്ങാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. മുന്‍ മുഖ്യമന്ത്രിയും മാതൃകാ പൊതുപ്രവര്‍ത്തകനുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കുന്നതിനുമാണ് പഠന ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.
ആഗസ്റ്റ് 3 ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുറവിലങ്ങാട് ഭാരത് മാതാ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ മന്ത്രി കെ.സി ജോസഫ് ഉമ്മന്‍ ചാണ്ടി പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, ചികിത്സ, വൈജ്ഞാനികം എന്നീ മേഖലകള്‍ക്കാണ് പഠന കേന്ദ്രം പ്രധാനമായും പ്രാമുഖ്യം നല്‍കുന്നത്. സമ്മേളനത്തില്‍ ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എയും, വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസും നിര്‍വഹിക്കും. കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ബേബി തൊണ്ടംകുഴി, ജോസഫ് സെബാസ്റ്റ്യന്‍ തേനാട്ടില്‍, തോമസ് കുര്യന്‍, വി.യു ചെറിയാന്‍, ഷാജി പുതിയിടം, എം.എം ജോസഫ് എന്നിവര്‍ അറിയിച്ചു.
0 Comments