Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈഡേയില്‍ അനധികൃത മദ്യവില്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു



കുറവിലങ്ങാട്ട് ഡ്രൈഡേയില്‍ അനധികൃത മദ്യവില്പന നടത്തിയയാളെ  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴ സ്വദേശിയായ ഷാജി എം.ഡി.യാണ്  അറസ്റ്റിലായത്. കുറവിലങ്ങാട് എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നാളുകളായി അനധികൃതമായി മദ്യം സൂക്ഷിച്ച് വില്പന നടത്തിവരികയായിരുന്ന ഷാജിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പിടികൂടിയത്. 

പ്രതിയുടെ പക്കര്‍ നിന്നും വിവിധ ബ്രാന്‍ഡുകളിലെ 16 മദ്യ കുപ്പികളും, മദ്യം വിറ്റ വകയില്‍ ലഭിച്ച 1000 രൂപയും, മദ്യം സൂക്ഷിച്ച ഹോണ്ട ഏവിയറ്റര്‍ സ്‌കൂട്ടറും പിടിച്ചെടുത്തു. ഇതോടൊപ്പം വെമ്പള്ളി ഭാഗത്ത് അനധികൃതമായി  ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വച്ച  വെമ്പള്ളി സ്വദേശി ജോസ് ഇമ്മനുവേല്‍ എന്നയാളെയും അറസ്റ്റ് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  UM ജോഷി ,പ്രിവന്റീവ്  ഓഫീസര്‍മാരായ രതീഷ്‌കുമാര്‍, സുജിത്, മഹാദേവന്‍ ,സിവില്‍  എക്‌സൈസ് ഓഫീസര്‍മാരായ വരുണ്‍ ,രാഹുല്‍ നാരായണന്‍, തോമസ് ചെറിയാന്‍, വിനു R, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നോബി T സുകുമാര്‍ ,ആര്യപ്രകാശ്  എന്നിവര്‍  പങ്കെടുത്തു. ഓണം സീസണില്‍ അനധികൃത മദ്യവില്പനയും ലഹരി ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ തുടരുമെന്ന് എക്സൈസ് വ്യക്തമാക്കി.

Post a Comment

0 Comments