മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ കവചമാണെന്ന ബോധവല്‍ക്കരണവുമായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളേജില്‍ മുലയൂട്ടല്‍ വാരാചരണ പരിപാടികള്‍ നടന്നു. ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ചാണ് കിടങ്ങൂര്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജി ഒ.പി. വിഭാഗത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ലിറ്റിന്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുനിത നിര്‍വഹിച്ചു.
സിസ്റ്റര്‍ ലത അധ്യക്ഷയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസീന., മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ചും വിശദീകരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ഏഞ്ചല്‍ ആശംസകളര്‍പ്പിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ പ്രദര്‍ശനവും ആകര്‍ഷണീയമായി. മുലയൂട്ടലിന്റെ വിവിധ , ഘട്ടങ്ങള്‍, ശരിയായ രീതികള്‍, അമ്മമാര്‍ സാധാരണയായി നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാരങ്ങളും ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും അവര്‍ വിശദീകരിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകളും സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്തു.
0 Comments