കിടങ്ങൂര്‍ NSS ഹയര്‍സെക്കന്ററി സ്‌കൂളിലെ നവീകരിച്ച വായനശാലയുടെ ഉദ്ഘാടനം നടന്നു. വണ്ടാനത്ത് MP സുമതി നായര്‍ മെമ്മോറിയല്‍ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി നവീകരിക്കുകയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു k ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
വായനയെ പ്രോത്സാഹിപ്പിക്കാന്‍ ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ബാബു K ജോര്‍ജ് വിശദീകരിച്ചു.PTA പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ അശോക് കുമാര്‍ പുതമന അധ്യക്ഷനായിരുന്നു. സീനിയര്‍ അധ്യാപിക പാര്‍വതി എസ് കൃഷ്ണ, PTA വൈസ് പ്രസിഡന്റ് PB സജി, ബിന്ദു വണ്ടാനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ R ബിജുകുമാര്‍ സ്വാഗതവും ദേവി മുരളീധരന്‍ കൃതജ്ഞതയും പറഞ്ഞു.
0 Comments