ലോകസമാധാനത്തിനായി സ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്ന് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹിരോഷിമ ദിനാചരണംനടത്തി. ആണവായുധ വിരുദ്ധ സന്ദേശവും ലോകശാന്തിയുടെ ആശയവും പ്രചരിപ്പിക്കുന്നതിനായി സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പേപ്പര്‍ കൊക്കുകള്‍ വിജയകരമായി നിര്‍മിച്ചു.
ജപ്പാനിലെ 'ലിറ്റില്‍ ബോയ് ' ആക്രമണത്തിന്റെ ഇരയായ 12 വയസുകാരി സദാക്കോ സസാക്കി ജീവിക്കാനുള്ള പ്രതീക്ഷയോടെ മരണക്കിടക്കയില്‍ കിടന്നുകൊണ്ട് മടക്കിയ കൊറ്റികള്‍ ലോകത്തിനു പ്രതീക്ഷയുടെ ചിഹ്നമായി. അതിന്റെ അവിസ്മരണീയമായ ഓര്‍മ പുതുക്കിക്കൊണ്ടാണ് 1500 ല്‍ അധികം കൊക്കുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിര്‍മിച്ചത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. അനീഷ് കാമ്മിച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രൊഫസര്‍ ഡോ. രാജേഷ് വി. നായര്‍ മുഖ്യ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ബിനു ജോണ്‍, ഹെഡ്മിസ്ട്രസ് രോഷ്‌നി ജേക്കബ്, മദര്‍ പിടിഎ പ്രസിഡന്റ് നിഷ സാജന്‍, സ്റ്റാഫ് സെക്രട്ടറി ഡോ. ജിഷാമോള്‍ ആലക്‌സ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ബിജി കെ സെബാസ്റ്റ്യന്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ റെനു ജോസഫ്, ജോയല്‍ ജോണ്‍ എന്‍.എസ്.എസ്. ലീഡേഴ്‌സ് ആല്‍ഫോമരിയ, അലന്‍ ഷാജി, സ്വാതി ഷിബു, ശിവകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
0 Comments