സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ 'ഹൃദ്യം' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മംഗളം എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും എന്‍.സി.സി യൂണിറ്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഹൃദ്യം' രക്തദാന ക്യാമ്പ്, 16 കേരള ബറ്റാലിയന്‍ എന്‍.സി.സി കോട്ടയം കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ വിനോദ് ജ വിജയന്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ലെഫ്റ്റനന്റ അഭിജിത് കുമാര്‍ എ.എന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ ജോസ്,ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിലി എസ്., എന്‍.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ മിസ്റ്റര്‍ ആല്‍ബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുള്ളവര്‍ രക്തദാനം നടത്തി.
0 Comments