Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍.



ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍. കനത്ത മഴയില്‍ ബസ് സ്റ്റേഷനില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. സ്വകാര്യ ബസ്സുകളും സ്വകാര്യവാഹനങ്ങളും KSRTC സ്റ്റാന്റിലൂടെ കയറിയിറങ്ങുമ്പോള്‍ ഏതുനിമിഷവും നിലം പൊത്താവുന്ന നിലയില്‍ സ്റ്റാന്റിനു സമീപം നില്‍ക്കുന്ന പാഴ്മരങ്ങളും അപകട ഭീഷണിയാവുകയാണ്. 


മഴക്കാലം എത്തിയതോടെ പാഴ്മരങ്ങളുടെ ശിഖരങ്ങള്‍ പലവട്ടം ഒടിഞ്ഞു വീണെങ്കിലും ദുരന്തം വഴിമാറുകയായിരുന്നു. നിരവധി തവണ ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മരങ്ങള്‍ വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. ഏറ്റുമാനൂര്‍ KSRTC ബസ് സ്റ്റേഷനില്‍ യാത്രക്കാരുടെ അസൗകര്യങ്ങളൊഴിവാക്കാന്‍  അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Post a Comment

0 Comments