വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തുന്ന യുവ മിഥുനങ്ങള്‍ക്ക് രജിസ്ട്രാര്‍ ഓഫിസില്‍ സെല്‍ഫി പോയിന്റ് ഒരുക്കിയത് കൗതുകമായി. വിവാഹ രജിസ്‌ട്രേഷന്‍ നടത്തി ഒരുമയോടെ ജീവിതത്തിലേക്ക് നടന്നിറങ്ങുന്നവര്‍ക്ക് എന്നും മധുരിക്കുന്ന ഓര്‍മ്മകള്‍ നല്‍കുന്ന അവിസ്മരണീയ നിമിഷം സമ്മാനിക്കുന്നതിനായാണ് ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ വധൂ വരന്മാര്‍ക്കായി സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നതെന്ന് സബ് രജിസ്ട്രാര്‍ ദിലീപ് പി കൊച്ചുണ്ണി പറഞ്ഞു.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിരക്ക് വര്‍ധിക്കുകയാണ്. ആര്‍ഭാടം കുറയ്ക്കാന്‍ വേണ്ടിയും, പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നവരും, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇഷ്ടപ്പെടാത്തവരും വിവാഹം രജിസ്ടാര്‍ ഓഫീസില്‍ നടത്താന്‍ മുന്നോട്ടു വരുമ്പോള്‍ ഒരു സെല്‍ഫിയെടുത്ത് വിവാഹദിനം അവിസ്മരണീയമാക്കാന്‍ പുതുതലമുറയ്ക്ക് അവസരമൊരുക്കുകയാണ് രജിസ്ട്രാര്‍ ഓഫീസിലെ അധികൃതര്‍.
0 Comments