Breaking...

9/recent/ticker-posts

Header Ads Widget

കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് ഏകദിന ട്രെയിനിംഗ് പ്രോഗ്രാം നടന്നു.



കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് ഏകദിന ട്രെയിനിംഗ് പ്രോഗ്രാം കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പാലാ വിദ്യാഭ്യാസ ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ട്രെയിനിംഗ് ക്യാമ്പില്‍ പങ്കെടുത്തു. 

സ്‌കൂളുകളില്‍ നിന്നും തെഞ്ഞെടുക്കപ്പെട്ട കരിയര്‍ സൗഹൃദ  ലീഡേഴ്‌സിന് വിവിധ മേഖലകളിലെ വിദഗ്ധര്‍ ക്ലാസെടുത്തു കിടങ്ങൂര്‍ എസ്എച്ച്ഒ മഹേഷ് കെ.എല്‍ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് അധ്യക്ഷനായിരുന്നു. സി.ജി ആന്‍ഡ് എ.സി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മിനി ദാസ് ആമുഖ പ്രഭാഷണം നടത്തി.  സി.ജി ആന്‍ഡ് എ.സി  വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ വേണു പത്മനാഭന്‍, പിടിഎ വൈസ് പ്രസിഡന്റ് സുനില്‍ തോമസ്, എംപിടിഎ പ്രസിഡന്റ് ജാന്‍സി ജോബി, സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ദ്ര ബേബി,ഡെന്‍വി ടോം തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എ., സിഎസ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും നടന്നു. അരവിന്ദ് ശ്രീകുമാര്‍, ജോബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments