Breaking...

9/recent/ticker-posts

Header Ads Widget

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാന്‍ഹോളിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതായി പരാതി.



എം.സി റോഡില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ  മാന്‍ഹോളിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതായി പരാതി. ഏറ്റുമാനൂര്‍ ടൗണിനും ഏറ്റുമാനൂരപ്പന്‍  ബസ് ബേയ്ക്കും മദ്ധ്യേ  പെട്രോള്‍ പമ്പിന് മുന്നിലായാണ്  നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. 

അപകടസൂചകമായി  ചുവന്ന തുണി ഫ്രെയിമും  ടാര്‍ വീപ്പയും   വച്ചിട്ടുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ ഇതുവഴി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് അപകടസൂചിക മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളില്ല . റിഫ്‌ളക്ടറുകളോ ലൈറ്റോ ഇല്ലാത്തതു മൂലം വാഹനങ്ങള്‍ വളരെ അടുത്തെത്തിയ ശേഷം മാത്രമാണ് അപകട സാഹചര്യം തിരിച്ചറിഞ്ഞ് വഴിമാറി പോവുന്നത്.

Post a Comment

0 Comments