Breaking...

9/recent/ticker-posts

Header Ads Widget

സിദ്ധാര്‍ത്ഥ ശിവ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി.



കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ സിനിമാ വിഭാഗമായ ചിത്രദര്‍ശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിദ്ധാര്‍ത്ഥ ശിവ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി.ദര്‍ശന ഓഡിറ്റോറിയത്തില്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. 

ദര്‍ശന  സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ എമില്‍ പുള്ളിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.എം.ജി  യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അധ്യാപകന്‍ ജോസ് കെ മാനുവല്‍, തേക്കിന്‍കാട് ജോസഫ്, പി.കെ ആനന്ദക്കുട്ടന്‍, ജേക്കബ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ' ചതുരം ', ' സഹീര്‍ ', '101 ചോദ്യങ്ങള്‍',' ഐന്‍ ,' ആണ് ' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

Post a Comment

0 Comments