Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയുടെ അന്‍പതാമത് കളക്ടറായി ചേതന്‍ കുമാര്‍ മീണ ചുമതലയേറ്റു.



കോട്ടയം ജില്ലയുടെ അന്‍പതാമത് കളക്ടറായി ചേതന്‍ കുമാര്‍ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതിയ കളക്ടറെ സ്വീകരിച്ചു. 
2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതന്‍ കുമാര്‍ മീണ. പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടര്‍, നെടുമങ്ങാട് സബ് കളക്ടര്‍, എറണാകുളം ഡിസ്ട്രിക് ഡവലപ്‌മെന്റ് കമ്മിഷണര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.

Post a Comment

0 Comments