കോട്ടയത്ത് സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച് പൊട്ടിച്ച് 60 കാരനായ ഗൃഹനാഥന്‍ മരണമടഞ്ഞു. മണര്‍കാട് ഐരാറ്റുനട സ്വദേശി റെജിമോനെയാണ് വീട്ടുവളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച് പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് സംഭവം.
ചൊവ്വാഴ്ച ഭാര്യയുമായി വഴക്കിട്ട് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. നീണ്ടൂരില്‍ മകന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ റെജിയും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വയറ്റില്‍ കെട്ടിവച്ചു പൊട്ടിക്കുകയായിരുന്നു. വയര്‍ തകര്‍ന്ന നിലയിലാണ് മണര്‍കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments