Breaking...

9/recent/ticker-posts

Header Ads Widget

ഡോ വന്ദനാദാസിന്റെ ഓര്‍മ്മയ്ക്കായി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നു.



ഡോ വന്ദനാദാസിന്റെ ഓര്‍മ്മയ്ക്കായി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ വന്ദന ദാസിന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന മാതാപിതാക്കളാണ് ആതുരാലയം ഒരുക്കുന്നത്.  വന്ദന ദാസിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുന്നതിനായാണ് ജന്മനാട്ടില്‍ മുട്ടുചിറയ്ക്കു സമീപം മധുരവേലിയില്‍ ആതുരാലയം  പ്രവര്‍ത്തനമാരംഭിക്കുന്നത്.  

ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 17ന് രാവിലെ 11:30ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.  മകളുടെ സ്മരണയ്ക്കായി  വന്ദനയുടെ അമ്മ വസന്ത കുമാരിയുടെ ജന്മനാടായ തൃക്കുന്നപ്പുഴയില്‍ കഴിഞ്ഞവര്‍ഷം സൗജന്യ സേവനത്തോടെയുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് നിര്‍വഹിച്ചത്. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ എന്നത് വന്ദനയുടെ ആഗ്രഹമായിരുന്നുവെന്ന് പിതാവ് കെ.ജി മോഹന്‍ദാസ് പറഞ്ഞു. മധുരവേലി ആയാംകുടി, കല്ലറ മേഖലകളില്‍ നിന്നുള്ള രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും വിധമാണ്, ലബോറട്ടറി പരിശോധന സംവിധാനങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തി ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. മധുരവേലി പ്ലാമൂട് ജംഗ്ഷന് സമീപം ലക്ഷ്മി കോംപ്ലക്‌സിലാണ് വന്ദന ദാസിന്റെ  പേരില്‍ രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നത്.

Post a Comment

0 Comments