ഈരാറ്റുപേട്ട നഗരസഭയില്‍ ലൈഫ് ഭവന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ ഭരണസമിതിക്കെതിരെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി പ്രതിഷേധിച്ചു. മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന യോഗം ജില്ലാ കമ്മിറ്റിയംഗം രമാ മോഹന്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ആര്‍ ഫൈസല്‍ അധ്യക്ഷനായി സിപിഐഎം ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറി പി.എ ഷെമീര്‍, എല്‍ഡിഎഫ് മുന്‍സിപ്പല്‍ കണ്‍വീനര്‍. നൗഫല്‍ ഖാന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.ഐ നൗഷാദ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.പി അബ്ദുല്‍സലാം, സജീവ് ഹമീദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ , സജീര്‍ ഇസ്മയില്‍, ഹബീബ്, സുഹാന ജിയാസ്, റിസ്വാന സവാദ്, കെ പി സിയാദ്, എന്നിവര്‍ സംസാരിച്ചു.
0 Comments